Connect with us

Uae

അഡ്നോക്കിന് വൻ കുതിപ്പ്; 105 കോടി ഡോളർ അറ്റാദായം 

വർഷം തോറും 4.8% വർധനവ് രേഖപ്പെടുത്തുന്നുവെന്നും അധികൃതർ അറിയിച്ചു.

Published

|

Last Updated

അബൂദബി| അഡ്‌നോക് ഡിസ്ട്രിബ്യൂഷന് കഴിഞ്ഞ വർഷം വരുമാനത്തിൽ വൻ കുതിപ്പ്. 105 കോടി ഡോളർ (386 കോടി ദിർഹം) അറ്റാദായമാണ് ലഭിച്ചത്. ഇത് റെക്കോർഡ് നേട്ടമാണ്. വർഷം തോറും 4.8% വർധനവ് രേഖപ്പെടുത്തുന്നുവെന്നും അധികൃതർ അറിയിച്ചു. ഇന്ധനേതര റീട്ടെയിൽ ബിസിനസ്സ് ശക്തമായ ഫലങ്ങൾ കാണിക്കുന്നു. വർഷം തോറും 12.5% ഇരട്ട അക്ക മൊത്ത ലാഭ വളർച്ച നേടി. ഇന്ധന അളവ് 8.7% വർധിച്ച് 1500 കോടി ലിറ്ററായി. പുതിയ വളർച്ചയുടെ അടിസ്ഥാനത്തിൽ സഊദി അറേബ്യയിൽ 30 സ്റ്റേഷനുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇവ ഉൾപ്പെടെ 2024ൽ 59 സ്റ്റേഷനുകൾ ആയി.
2024 ന്റെ രണ്ടാം പകുതിയിൽ ഒരു ഓഹരിക്ക് 10.285 ഫിൽസിന് തുല്യമായ 35 കോടി ഡോളർ ലാഭവിഹിതം ബോർഡ് ശുപാർശ ചെയ്തു. യു എ ഇയിൽ ഏറ്റവും വലിയ ഇന്ധന റീട്ടെയിലറാണ് അഡ്‌നോക്. പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് ശേഷമാണ് 105 കോടി ഡോളർ ആദായം. ശക്തമായ ഇന്ധന ശേഖരണം, ഗണ്യമായ ഇന്ധനേതര റീട്ടെയിൽ വളർച്ച, സഊദി അറേബ്യ, ഈജിപ്ത് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ നിന്നുള്ള വർധിച്ചുവരുന്ന സംഭാവനകൾ എന്നിവ ഗുണകരമായി.

Latest