adoption case
ദത്ത് വിവാദം; ഡി എന്‍ എ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും
ഈ മാസം 29ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും
തിരുവനന്തപുരം| പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ ഡി എന്‍ എ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നൊളജിയിലാണ് ഡി എന്‍ എ പരിശോധന നടക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുന്ന റിപ്പോര്‍ട്ട് ഈ മാസം 29 ന് കോടതിയില്‍ സമര്‍പ്പിക്കും.
ഡി എന്‍ എ ഫലം പോസിസ്റ്റീവായാല്‍ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ ഇണഇ സ്വീകരിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. അതേ സമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്.
കഴിഞ്ഞ ദിവസം അനുപമയും അജിത്തും , രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നേരിട്ടെത്തി രക്തസാമ്പിള്‍ നല്‍കിയിരുന്നു. ആന്ധ്രയില്‍ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോള്‍ നിര്‍മലാ ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.