Connect with us

Kerala

ദത്തുവിവാദം: നടപടിയില്‍ വിശ്വാസമില്ല; തന്റേയും കുഞ്ഞിന്റേയും ഡിഎന്‍എ പരിശോധന ഒന്നിച്ച് നടത്തണമെന്ന് അനുപമ

പരിശോധനയ്ക്ക് മുമ്പ് തനിക്ക് കുഞ്ഞിനെ കാണണമെന്നും അധികൃതര്‍ ഡിഎന്‍എ പരിശോധന വൈകിപ്പിക്കുമോ എന്ന് ആശങ്കയുണ്ടെന്നും അനുപമ

Published

|

Last Updated

തിരുവനന്തപുരം |  അനധികൃത ദത്തുവിവാദത്തില്‍ ഡിഎന്‍എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിള്‍ ഉടന്‍ പൂര്‍ത്തിയാക്കും. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിലാണ് പരിശോധന നടക്കുക. ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ പാളയത്തെ നിര്‍മല ശിശു ഭവനില്‍ എത്തിയിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിലെ ഉദ്യോഗസ്ഥരും ശിശു ഭവനിലെത്തിയിട്ടുണ്ട്.

അതേസമയം തന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന ഒന്നിച്ച് നടത്തണമെന്ന ആവശ്യവുമായി അനുപമ രംഗത്തെത്തി. ഡിഎന്‍എ പരിശോധന പ്രത്യേകം നടത്തുന്നത് വിശ്വാസയോഗ്യമല്ല. ഇത്രയധികം തെറ്റ് വരുത്തിയവര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുമെന്ന്് ഭയമുണ്ട്. പരിശോധനയ്ക്ക് മുമ്പ് തനിക്ക് കുഞ്ഞിനെ കാണണമെന്നും അധികൃതര്‍ ഡിഎന്‍എ പരിശോധന വൈകിപ്പിക്കുമോ എന്ന് ആശങ്കയുണ്ടെന്നും അനുപമ മാധ്യമങ്ങളോട്് പറഞ്ഞു.

ആന്ധ്രയിലെ ദമ്പതികളില്‍ നിന്നേറ്റുവാങ്ങിയ കുഞ്ഞിനെ കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെത്തിച്ചത്.തിരുവനന്തപുരം പാളയത്തുള്ള ശിശുഭവനിലാണ് കുഞ്ഞുള്ളത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ഇന്ന് വൈദ്യപരിശോധന നടത്തും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് പരിശോധന നടത്തുക.

 

---- facebook comment plugin here -----

Latest