Connect with us

Kerala

ദത്ത് വിവാദം; ഡി എന്‍ എ പരിശോധന ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ സി ഡബ്ല്യു സി കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

പേരൂര്‍ക്കട | ദത്ത് വിവാദത്തില്‍ ഡി എന്‍ എ പരിശോധന ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ സി ഡബ്ല്യു സി, വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ ഹാജരാക്കി. ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ മുഖേനെയാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. കേസ് ഉടന്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും ഇതോടൊപ്പമുണ്ട്.

വിഷയത്തില്‍ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യ-ശിശുക്ഷേമ വകുപ്പു മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വനിത-ശിശു വികസന ഡയറക്ടറുടെ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ, ഡബ്ല്യു സി ഭാരവാഹികള്‍ ഹിയറിംഗിന് ഹാജരാകാത്തതുമായി ബന്ധപ്പെട്ട് ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദക്ക് ബാലാവകാശ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

Latest