Connect with us

Kerala

അഡ്വ.ജോസഫ് ടാജറ്റ് തൃശൂര്‍ ഡി സി സി അധ്യക്ഷന്‍

ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് എട്ട് മാസമായി തൃശൂര്‍ ഡിസിസിക്ക് അധ്യക്ഷനില്ലായിരുന്നു

Published

|

Last Updated

തൃശൂര്‍ |  അഡ്വ. ജോസഫ് ടാജറ്റ് തൃശൂര്‍ ഡി സിസി അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി എഐസിസി വാര്‍ത്താക്കുറിപ്പിറക്കി. നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ് ടാജറ്റ്.

ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് എട്ട് മാസമായി തൃശൂര്‍ ഡിസിസിക്ക് അധ്യക്ഷനില്ലായിരുന്നു. വി കെ ശ്രീകണ്ഠന്‍ എംപിക്കായിരുന്നു താല്‍ക്കാലിക ചുമതല.

തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കെ മുരളീധരന്റെ വലിയ പരാജയത്തെ തുടര്‍ന്നാണ് ജോസ് വള്ളൂര്‍ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.