Connect with us

ranjith sreenivas murder case

അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് വധം: 15 പ്രതികളും കുറ്റക്കാര്‍

ശിക്ഷ തിങ്കളാഴ്ച വിധിക്കും

Published

|

Last Updated

ആലപ്പുഴ |  ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്നു മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവി വിധിച്ചു.

ഒന്ന് മുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരായ കൊലക്കുറ്റവും തെളിഞ്ഞു. തിങ്കളാഴ്ചയായിരിക്കും പ്രതികളുടെ ശിക്ഷ വിധിക്കുക. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദീന്‍, മുന്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. 13, 14, 15 പ്രതികള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഡാലോചന കേസും തെളിഞ്ഞു.

കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വിവിധ കേസുകളാണ് ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. 1 , 2, 7 പ്രതികള്‍ക്കെതിരെ സാക്ഷികളെ ഉപദ്രവിച്ചതിനു ചുമത്തിയ കേസും തെളിഞ്ഞു.

 

Latest