Connect with us

Kerala

പ്രതികൂല കാലാവസ്ഥ; വിഴിഞ്ഞത്ത് കപ്പലെത്തുക ഒക്ടോബര്‍ 15ന്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

നാലാം തീയതി എത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  പ്രതികൂല കാലാവസ്ഥാ കാരണം വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുന്നത് ഒക്ടോബര്‍ 15നായിരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നാലാം തീയതി എത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ കടലിലുണ്ടായ പ്രത്യേക സാഹചര്യത്തില്‍ കപ്പലിന്റെ വേഗതയില്‍ കുറവു വന്നതനുസരിച്ചു ഗുജറാത്തിലെ മുന്ദ്രയില്‍ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് മാറ്റം വന്നതെന്ന് മന്ത്രി പറഞ്ഞു. 15ന് വൈകിട്ട് നാലിനാണ് കപ്പലെത്തുക

ഷാങ്ഹായ്, വിയറ്റ്നാം, സിങ്കപ്പൂര്‍, മലേഷ്യ, കൊളംബോ വഴി 6000 നോട്ടിക്കല്‍ മൈല്‍ താണ്ടിയാണ് കപ്പല്‍ മുന്ദ്രയില്‍ എത്തേണ്ടിയിരുന്നത്. കപ്പലിന്റെ ശരാശരി വേഗത മണിക്കൂറില്‍ 11 നോട്ടിക്കല്‍ മൈലാണ്. ഷാങ്ഹായ്, വിയറ്റ്നാം, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ ടൈക്കൂണ്‍ കാരണം കപ്പലിന്റെ വേഗത 5നോട്ടിക്കല്‍ മൈലായതിനാലാണ് കപ്പല്‍ വൈകുന്നത്. ഒക്ടോബര്‍ 13നോ 14നാ കപ്പല്‍ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്ക്കു വേണ്ടിയാണ് 15-ന് തീയതി നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.

Latest