Connect with us

Kerala

പ്രതികൂല കാലാവസ്ഥ; വിമാനങ്ങള്‍ വൈകുന്നു

കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു

Published

|

Last Updated

കോഴിക്കോട് | തുടരുന്ന പ്രതികൂല കാലാവസ്ഥ മൂലം കരിപ്പൂരില്‍ വിമാനങ്ങള്‍ വൈകുന്നു. കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. അബുദാബി, മസ്‌ക്കറ്റ് വിമനങ്ങളാണ് വൈകുന്നത്. കനത്ത മഴ മൂലം വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.

വഴിതിരിച്ചു വിട്ട ദോഹാ കരിപ്പൂര്‍ വിമാനം മംഗലാപുരത്തിറക്കി. വിമാനങ്ങള്‍ വൈകിയതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.