Connect with us

Kerala

കാലാവസ്ഥ പ്രതികൂലം; അര്‍ജുനായുള്ള തിരച്ചില്‍ പുന:രാരംഭിക്കാന്‍ വൈകും

ഗോവന്‍ തീരത്ത് കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ ഡ്രഡ്ജര്‍ എത്തിക്കാന്‍ സാധിക്കില്ല

Published

|

Last Updated

ബെംഗളുരു |  ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കാന്‍ വൈകിയേക്കും. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ തിരച്ചില്‍ രണ്ട് ദിവസം കൂടി വൈകിക്കാനാണ് തീരുമാനം. സെപ്റ്റംബര്‍ 11 വരെ ഉത്തരകന്നഡ ജില്ലയിലും കര്‍ണാടകയുടെ തീരദേശ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.ഗോവന്‍ തീരത്ത് കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ ഡ്രഡ്ജര്‍ എത്തിക്കാന്‍ സാധിക്കില്ല.

കാറ്റ് അനുകൂലമല്ലാത്തതിനാല്‍ ടഗ് ബോട്ടിന്റെ യാത്ര ദുഷ്‌കരമാക്കാനും സാധ്യതയുണ്ട്. ഇന്ന് ഡ്രഡ്ജര്‍ ഗോവയില്‍നിന്ന് പുറപ്പെടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ഡ്രഡ്ജര്‍ എത്തിക്കാന്‍ 30 മുതല്‍ 40 മണിക്കൂര്‍ സമയം വരെ എടുക്കും. അങ്ങനെയെങ്കില്‍ ബുധനാഴ്ച ഡ്രഡ്ജര്‍ പുറപ്പെട്ട് വെള്ളിയാഴ്ചയോടെ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്.എന്നാല്‍ കാലാവസ്ഥ പ്രതികൂല കാലാവസ്ഥ തിരച്ചില്‍ വീണ്ടും വൈകിപ്പിക്കുകയാണ്