National
പ്രതികൂല കാലാവസ്ഥ; രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പിന്നോട്ടു പോകുന്നതിനോട് കേരളസര്‍ക്കാരിന് യോജിപ്പിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
രക്ഷാപ്രവര്‍ത്തനം തുടരുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചു മാത്രമായിരിക്കും തീരുമാനമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.
ഷിരൂര്‍ | മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ പതിമൂന്നാം ദിനം എത്തി നില്‍ക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അനശ്ചിതത്വം.മോശം കാലാവസ്ഥ വെല്ലുവിളിയായി തുടരുന്നു. അതേസമയം മോശം കാലാവസ്ഥയുടെ പേരില്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ നിന്നും രക്ഷാദൗത്യ സംഘം പിന്മാറരുതെന്ന് മന്ത്രി റിയാസ് വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പിന്നോട്ട് പോകുന്നതിനോട് കേരള സര്‍ക്കാരിന് യോജിപ്പില്ല. സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യണം. രക്ഷാദൗത്യം നടക്കുന്നിടത്തെ വിവരങ്ങള്‍ കൃത്യമായി അര്‍ജുന്റെ കുടുംബത്തെ അറിയിക്കണം.നേവല്‍ ബേസിന്‍ സംവിധാനത്തിലെ കൂടുതല്‍ സാധ്യതകള്‍ ഉണ്ട്. കര്‍ണാടക മന്ത്രിമാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.അര്‍ജുന്റെ കുടുംബത്തിന് എതിരായുള്ള സെെബര്‍ ആക്രമണം ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സംഘം ഇന്നും പുഴയിലറങ്ങും. ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞിരുന്നു. ഇന്ന് കൂടി പരമാവധി ശ്രമിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു.രക്ഷാപ്രവര്‍ത്തനം തുടരുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചു മാത്രമായിരിക്കും തീരുമാനമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.