Connect with us

National

മഹാരാഷ്ട്രയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് അഞ്ച് മരണം

മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്.

Published

|

Last Updated

പുനെ |  മഹാരാഷ്ട്രയില്‍ ഇരുമ്പില്‍ തീര്‍ത്ത വമ്പന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ അഞ്ച് മരണം. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്വാഡ് ടൗണ്‍ഷിപ്പിലെ സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്. ഇരുമ്പ് ഹോര്‍ഡിംഗ് തകര്‍ന്ന് വീണതിന് അടിയില്‍പ്പെട്ടാണ് അഞ്ച് പേരും മരിച്ചത്. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്.

അപകടത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ശക്തമായ കാറ്റിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുമ്പ് ഹോര്‍ഡിംഗ് തകര്‍ന്ന് വീണത്. മുംബൈ – പുണെ ഹൈവേയില്‍ റാവെറ്റ് കിവാലെ ഏരിയയിലെ സര്‍വീസ് റോഡിലായിരുന്നു സംഭവം. നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Latest