Kerala
സംസ്ഥാനത്ത് പരസ്യ ബോര്‍ഡുകള്‍ക്ക് നിയന്ത്രണം വേണം; ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി | സംസ്ഥാനത്ത് പരസ്യ ബോര്‍ഡുകള്‍ നിയന്ത്രിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. എല്ലാ പരസ്യ ബോര്‍ഡുകളിലും ഏജന്‍സികളുടെ വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പരസ്യ ഏജന്‍സിയുടെയും പ്രസിന്റെയും ലൈസന്‍സ് റദ്ദാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി. പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങള്‍ക്കെതിരായ കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി ഉത്തരവ്.
വിഷയവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ മൂന്ന് ദിവസത്തിനകം സര്‍ക്കാര്‍ പുറത്തിറക്കണമെന്നും പരസ്യ ബോര്‍ഡുകള്‍ 30 ദിവസത്തിനകം നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി.
---- facebook comment plugin here -----