5 state election
ഉത്തരാഖണ്ഡില്‍ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം
13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്
ഡെറാഡൂണ്‍ | ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റേയും യു പിയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റേയും പരസ്യ പ്രചാരണം ഇന്നവസാനിക്കും. മറ്റന്നാളാണ് വോട്ടെടുപ്പ്. ഉത്തരാഖണ്ഡില്‍ സംസ്ഥാനത്തെ 13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബി ജെ പിക്കും കോണ്‍ഗ്രസിനും പുറമെ ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്ത് ഉള്ളതോടെ ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്.
ഉത്തരാഖണ്ഡില്‍ ഒരു തുടര്‍ ഭരണം ബി ജെ പി ലക്ഷ്യമിടുമ്പോള്‍ ഭരണവിരുദ്ധവികാരം മുതലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പരസ്യ പ്രചാരണമവസാനിക്കുന്ന ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ സംസ്ഥാനത്ത് എത്തുന്നുണ്ട്.
---- facebook comment plugin here -----