Connect with us

Kerala

പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് ; നാല് ജില്ലകളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം, തൃശൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. ആവേശകരമായ കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് നാല് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, തൃശൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്ന് വൈകിട്ട് ആറ് മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകിട്ട് ആറ് മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകീട്ട് അറ് വരെയാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

Latest