Connect with us

Kerala

ജി സുധാകരനെതിരെ പാർട്ടി അച്ചടക്ക നടപടി; പരസ്യ ശാസന

അമ്പലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ നിസ്സഹകരണവും പ്രവര്‍ത്തനത്തിലെ വീഴ്ചയുമാണ് അച്ചടക്ക നടപടിക്ക് കാരണം.

Published

|

Last Updated

തിരുവനന്തപുരം | അമ്പലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന് പരസ്യ ശാസന. ശാസന സി പി എം പരസ്യപ്പെടുത്തിയിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സമിതി ശരിവെക്കുകയായിരുന്നു.

സീറ്റ് ലഭിക്കാതായപ്പോള്‍ അസ്വസ്ഥനായെന്നും സംസ്ഥാന സമിതിയംഗത്തിന്റെ രീതിയിലല്ല പ്രചാരണത്തില്‍ ഇടപെട്ടതെന്നും അച്ചടക്ക നടപടിക്ക് കാരണമായി സി പി എം പറയുന്നു. അമ്പലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ നിസ്സഹകരണവും പ്രവര്‍ത്തനത്തിലെ വീഴ്ചയുമാണ് അച്ചടക്ക നടപടിക്ക് കാരണം. ഇവിടെ എച്ച് സലാം ആയിരുന്നു സ്ഥാനാര്‍ഥി. അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ, വോട്ടുകൾ കുറഞ്ഞിരുന്നു.

മുതിർന്ന നേതാവായ ജി സുധാകരൻ സഹകരിച്ചില്ലെന്ന് എച്ച് സലാം തന്നെയാണ് പരാതികൾ ഉന്നയിച്ചത്. തുടർന്ന് പാർട്ടി അന്വേഷണ കമ്മീഷനെ വെച്ചു. സുധാകരന്റെ സീനിയോറിറ്റിയും അഴിമതിവിരുദ്ധ പ്രതിച്ഛായയും കണക്കിലെടുത്താണ് നടപടി പരസ്യ ശാസനയിൽ ഒതുങ്ങിയതെന്നാണ് റിപ്പോർട്ട്.