Kerala
മദ്യ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യം; യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കൂടുതല്‍ കേസുകള്‍
അബ്കാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല
തിരുവനന്തപുരം | ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കൂടുതല്‍ കേസുകള്‍. കൊട്ടാരക്കര, തിരുവനന്തപുരം എക്‌സൈസ് വിഭാഗമാണ് യൂട്യൂബര്‍ക്കെതിരെ കേസെടുത്തത്. നേരത്തെ കൊല്ലത്തും മുകേഷ് നായര്‍ക്കെതിരെ കേസെടുത്തിരുന്നു.
അബ്കാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നു പരസ്യം നല്‍
കിയതിനാണ കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ് നായര്‍. കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നല്‍കിയതിനാണ് എക്സൈസ് നേരത്തെ കേസെടുത്തിരുന്നത്. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. കൊല്ലത്തെ ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള പരസ്യമാണ് കേസിനാധാരം
---- facebook comment plugin here -----