Connect with us

National

എയ്‌റോ ഇന്ത്യ ഷോ; ബെംഗളുരുവില്‍ ഇറച്ചി, കോഴി, മത്സ്യം കടകള്‍ തുറക്കുന്നതിന് വിലക്ക്

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നത് അനുവദിക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു.

Published

|

Last Updated

ബെംഗളുരു |  ബെംഗളൂരുവിലെ യെലഹങ്കയില്‍ ഇറച്ചി കടകള്‍ അടച്ചിടാന്‍ ഉത്തരവ്. ഫെബ്രുവരി 20 വരെ ഇറച്ചി, കോഴി, മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ അടച്ചിടാനാണ് ഉത്തരവ്. ഫെബ്രുവരി 13 മുതല്‍ 17 വരെ വായുസേന നടത്തുന്ന ‘എയ്റോ ഇന്ത്യ ഷോയ്്ക്ക്’ സുരക്ഷാ ഒരുക്കുന്നതിനാണ് നിരോധനം. വായുവില്‍ പക്ഷികളുടെ സാന്നിധ്യം കുറയ്ക്കാന്‍ മാലിന്യ നിര്‍മാര്‍ജന നടപടികളും ആരംഭിച്ചിട്ടുണ്ട്.

യെലഹങ്കയിലെ സ്റ്റേഷന്‍ എയ്റോസ്പേസ് സേഫ്റ്റി ആന്‍ഡ് ഇന്‍സ്പെക്ഷന്‍ ഓഫീസര്‍, എയര്‍ഫോഴ്സ് സ്റ്റേഷനിലെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഇറച്ചിക്കടകള്‍ അടച്ചിടാന്‍ ആവശ്യപ്പെട്ട് ജോയിന്റ് സെക്രട്ടറി ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക്കിന് (ബിബിഎംപി) കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നത് അനുവദിക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു.

എയ്റോ ഇന്ത്യയുടെ സുരക്ഷ കണക്കിലെടുത്ത്, എയര്‍ഫീല്‍ഡിന് സമീപമുള്ള പക്ഷികളുടെ സാന്നിധ്യം കുറയ്ക്കുന്നതിന് കര്‍ശനമായ മാലിന്യ നിര്‍മാര്‍ജന നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എയര്‍ഫോഴ്‌സ് ബേസ് യെലഹങ്ക ഫെബ്രുവരി 13 മുതല്‍ ഫെബ്രുവരി 17 വരെ എയ്‌റോ ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിക്കും.

 

Latest