National
എയ്റോ ഇന്ത്യ ഷോ: വേദിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യ, മാംസ വില്‍പ്പനക്ക് നിരോധനം
പൊതുസ്ഥലങ്ങളില്‍ മത്സ്യ, മാംസ അവശിഷ്ടങ്ങൾ തള്ളുന്നത് പക്ഷികളെ ആകർഷിക്കുമെന്നും അതിനാലാണ് നിരോധനമെന്നും ബംഗളൂരു ഭരണകൂടം
ബെംഗളൂരു | എയ്റോ ഇന്ത്യ ഷോ കണക്കിലെടുത്ത് ജനുവരി 30 മുതല്‍ ഫെബ്രുവരി 20 വരെ ഇറച്ചിക്കടകളും നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിടാന്‍ ബംഗളൂരു ഭരണകൂടം ഉത്തരവിട്ടു. യെലഹങ്ക എയര്‍ഫോഴ്‌സ് സ്റ്റേഷന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സസ്യേതര വിഭവങ്ങള്‍ വിളമ്പുന്നതിനും വില്‍ക്കുന്നതിനും നിരോധനമുണ്ടാകുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) അറിയിച്ചു.
ഫെബ്രുവരി 13 മുതല്‍ 17 വരെയാണ് എയ്റോ ഇന്ത്യ ഷോ നടക്കുന്നത്. എയ്റോ ഷോ വേദിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവർത്തിക്കുന്ന എല്ലാ മത്സ്യ-മാംസ വിൽപന കടകളും അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്. ലംഘിക്കുന്നവർക്ക് എതിരെ ബിബിഎംപി നിയമം-2020 പ്രകാരവും ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ് 1937 ലെ റൂൾ 91 പ്രകാരവും ശിക്ഷാനടപടി ഉണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പൊതുസ്ഥലങ്ങളില്‍ മത്സ്യ, മാംസ അവശിഷ്ടങ്ങൾ തള്ളുന്നത് പക്ഷികളെ ആകർഷിക്കുമെന്നും അതിനാലാണ് നിരോധനമെന്നുമാണ് ബിബിഎംപി ഉദ്യോഗസ്ഥരുടെ വിശദീകരണം. എയര്‍ഷോയ്ക്കായി 633 ഇന്ത്യക്കാരും 98 വിദേശികളും ഉള്‍പ്പെടെ മൊത്തം 731 എക്‌സിബിറ്റര്‍മാര്‍ രജിസ്റ്റര്‍ ചെയ്തതായി എയ്‌റോ ഇന്ത്യ അതിന്റെ വെബ്സൈറ്റിലൂടെ അറിയിച്ചു.