afc champions league
എ എഫ് സി ചാമ്പ്യന്‍സ് ലീഗ്: മുംബൈ സിറ്റിയുടെ എതിരാളി നെയ്മറുടെ അല്‍ ഹിലാല്‍
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അല്‍ ഹിലാല്‍ കളിച്ചിരുന്നു.
ക്വാലാലംപുർ | എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ ഐ എസ് എല്‍ ക്ലബ് ആയ മുംബൈ സിറ്റി എഫ് സി, ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ അംഗമായ സഊദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലുമായി ഏറ്റുമുട്ടും. ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് ഇരുവരും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അംഗമായ അല്‍ നസ്സര്‍ മുംബൈയുടെ എതിരാളിയാകുമോയെന്ന് കളിപ്രേമികള്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു.
സെപ്തംബര്‍ 19 മുതലാണ് എ എഫ് സി ചാമ്പ്യന്‍സ് ലീഗ്. ഇറാന്റെ എഫ് സി നസ്സാജി മസന്ദരാന്‍, ഉസ്ബക്കിസ്ഥാന്റെ നവ്ബഹോര്‍ എന്നിവയാണ് ഗ്രൂപ്പ് ഡിയിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് ഇയിലാണ് അല്‍ നസ്സര്‍. പെഴ്‌സെപോളിസ്, അല്‍ ദുഹൈല്‍ എസ് സി, എഫ് സി ഇസ്തിക്ലോല്‍ എന്നിവയാണ് ഗ്രൂപ്പ് ഇയിലുള്ളത്.
മത്സരത്തിന്റെ ഗ്രൂപ്പ് സ്റ്റേജ് മുതല്‍ വാര്‍ നിയമം ബാധകമാണ്. നാലിന് പകരം ആറ് ആയി വര്‍ധിപ്പിച്ച വിദേശ നിയമം ഉള്‍പ്പെടുത്തിയുള്ള ആദ്യ എ എഫ് സി ചാമ്പ്യന്‍സ് ലീഗ് കൂടിയാണിത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അല്‍ ഹിലാല്‍ കളിച്ചിരുന്നു.