Connect with us

afc cup

എ എഫ് സി കപ്പ്: ഗോകുലത്തിന് വീണ്ടും തോല്‍വി

ബംഗ്ലാദേശ് ക്ലബ് ആയ ബസുന്ധര കിംഗ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം പരാജയപ്പെട്ടത്.

Published

|

Last Updated

കൊല്‍ക്കത്ത | എ എഫ് സി കപ്പില്‍ ഗോകുലം കേരള എഫ് സിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ബംഗ്ലാദേശ് ക്ലബ് ആയ ബസുന്ധര കിംഗ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം പരാജയപ്പെട്ടത്. കഴിഞ്ഞ മത്സരത്തില്‍ മസിയയോടും ഗോകുലം പരാജയപ്പെട്ടിരുന്നു.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോള്‍ വീതം അടിച്ചാണ് ബസുന്ധര ആധികാരിക ജയം നേടിയത്. 36ാം മിനുട്ടില്‍ റോബിഞ്ഞോയും 54ാം മിനുട്ടില്‍ നുഹ മരോംഗുമാണ് ബസുന്ധരയുടെ ഗോളുകള്‍ നേടിയത്. 75ാം മിനുട്ടില്‍ യൂര്‍ദൈന്‍ ഫ്‌ളെച്ചര്‍ ആണ് ഗോകുലത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്.

Latest