Connect with us

afc cup

എ എഫ് സി കപ്പ്: മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം

രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കരുത്തരായ എ ടി കെ മോഹന്‍ബഗാനിനെയാണ് ഗോകുലം തകര്‍ത്തത്.

Published

|

Last Updated

കൊല്‍ക്കത്ത | എ എഫ് സി കപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ജയവുമായി ഗോകുലം കേരള എഫ് സി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കരുത്തരായ എ ടി കെ മോഹന്‍ബഗാനിനെയാണ് ഗോകുലം തകര്‍ത്തത്. ലൂക ഇരട്ട ഗോളുകള്‍ നേടി. ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ ആറ് ഗോളുകളാണ് മൊത്തം പിറന്നത്.

അമ്പതാം മിനുട്ടില്‍ ഗോകുലത്തിന്റെ ലൂക മജ്‌സെന്‍ ആണ് ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. എന്നാല്‍ മൂന്ന് മിനുട്ടിനകം എ ടി കെയുടെ പ്രീതം ഗോളടിച്ച് സമനില നേടി. അധികം വൈകാതെ 57ാം മിനുട്ടില്‍ റിശാദിലൂടെ ഗോകുലം ലീഡ് നേടി. 65ാം മിനുട്ടില്‍ മറ്റൊരു ഗോളിലൂടെ ലൂക ലീഡ് ഉയര്‍ത്തി.

80ാം മിനുട്ടില്‍ ലിസ്റ്റണ്‍ എ ടി കെയുടെ രണ്ടാം ഗോള്‍ നേടി. 89ാം മിനുട്ടില്‍ ജിതിന്‍ ഗോകുലത്തിന്റെ നാലാം ഗോള്‍ നേടി വിജയം അരക്കിട്ടുറപ്പിക്കുകയായിരുന്നു.

Latest