Connect with us

Ongoing News

എ എഫ് സി വനിതാ ഏഷ്യാ കപ്പ്; ഇറാനോട് സമനില വഴങ്ങി ഇന്ത്യ

Published

|

Last Updated

മുംബൈ | എ എഫ് സി വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ സമനില. മുംബൈ ഡിവൈ പാട്ടീല്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഇറാനോടാണ് ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങിയത്. മത്സരത്തിലുടനീളം ഇന്ത്യക്കായിരുന്നു സര്‍വാധിപത്യം. നിരവധി ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും ഗോളാക്കി മാറ്റാന്‍ ടീമിനായില്ല. മത്സരത്തില്‍ 65 ശതമാനം പൊസഷനും ഇന്ത്യക്കായിരുന്നു.

ഇറാന്‍ പോസ്റ്റിലേക്ക് 24 ഷോട്ടുകള്‍ ഇന്ത്യ പായിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. എട്ട് തവണ മാത്രമാണ് ഇറാന് ഇന്ത്യന്‍ പോസ്റ്റിലേക്ക് ഉതിര്‍ക്കാനായത്. ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ചൈനയാണ് ഒന്നാമത്. ഇറാന്‍ മൂന്നാമതും ചൈനീസ് തായ്‌പേയ് നാലാമതുമാണ്. ഈ മാസം 23ന് ചൈനീസ് തായ്‌പേയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

 

Latest