Connect with us

Afghanistan crisis

അഫ്ഗാന്‍ പ്രതിസന്ധി: വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ അറിയിക്കുമെന്ന് കേന്ദ്രം

പ്രധാനമന്ത്രി എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ ദൗത്യം ഉള്‍പ്പെടെ ഇടപെടലുകള്‍ പാര്‍ലിമെന്റിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പാര്‍ലിമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അറിയിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് സംസാരിക്കാന്‍ കഴിയാത്തതഎ എന്ന് ട്വീറ്റിന് മറുപടിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. അതോ ഇനി അഫ്ഗാനിസ്ഥാനില്‍ എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച് അദ്ദേഹത്തിന് അറിവില്ലേ എന്നും രാഹുല്‍ ചോദിച്ചു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. അഫ്ഗാനികളും നേപ്പാളികളുംഝ അടക്കം നാന്നൂറോളം ആളുകളെ ഇതിനകം രാജ്യത്ത് എത്തിച്ചിട്ടുണ്ട്. വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനാണ് രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര വിമാനങ്ങളും ദൗത്യത്തില്‍ വ്യോമസേനയെ സഹായിക്കുന്നുണ്ട്.

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പ്രതിദിനം രണ്ട് വിമാനങ്ങള്‍ക്കാണ് നാറ്റോ സേന ഇന്ത്യക്ക് അനുമതി നല്‍കിയത്.

Latest