Connect with us

t20worldcup

അഫ്ഗാന്‍ തോറ്റു; ഇന്ത്യ പുറത്ത്

അഫ്ഗാനെതിരെ എട്ട് വിക്കറ്റ് ജയമാണ് കിവീസ് നേടിയത്.

Published

|

Last Updated

അബുദബി | ടി20 ലോകകപ്പില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്ത്യ സെമി കാണാതെ പുറത്തായി. നേരിയ പ്രതീക്ഷകള്‍ പോലും കരിച്ച് അഫ്ഗാനിസ്ഥാനെയും ന്യൂസിലാന്‍ഡ് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ പുറത്തായത്. അഫ്ഗാനെതിരെ എട്ട് വിക്കറ്റ് ജയമാണ് കിവീസ് നേടിയത്.

ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിവീസ് 18.1 വിക്കറ്റില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടുകയായിരുന്നു. നാല് ഓവറില്‍ വെറും 17 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബൗള്‍ട്ട് ആണ് കളിയിലെ താരം.

അഫ്ഗാന്‍ ബാറ്റിംഗ് നിരയില്‍ നജീബുല്ല സദ്രാന്‍ 73 റണ്‍സ് നേടി തിളങ്ങി. കിവീസിന്റെ ടിം സൗത്തീ രണ്ട് വിക്കറ്റെടുത്തു. കിവീസ് ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുറത്താകാതെ 40ഉം ഡെവന്‍ കോണ്‍വേ 36ഉം റണ്‍സെടുത്തു. ഇത് നാലാം തവണയാണ് ടി20 ലോകകപ്പില്‍ സെമി കാണാതെ ഇന്ത്യ പുറത്താകുന്നത്.

Latest