Connect with us

Afghanistan crisis

അഫ്ഗാന്‍: ഇന്ത്യ-അമേരിക്ക-റഷ്യ ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍

നിലവിലെ സാഹചര്യത്തില്‍ താലിബാനെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്

Published

|

Last Updated

ന്യൂഡല്‍ഹി |  അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ-അമേരിക്ക-റഷ്യ ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. സിഐഎ മേധാവി വില്യം ബേര്‍ണസും റഷ്യന്‍ ദേശീയ ഉപദേഷ്ടാവ് നിക്കോളായി പാട്രെഷേവും ചര്‍ച്ചയില്‍ പങ്കെടുക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോലവുമായി ഇരുവരും കൂടിക്കാഴ്ച നടത്തും.

നിലവിലെ സാഹചര്യത്തില്‍ താലിബാനെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തുന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും അഫ്ഗാന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തും.

ചൊവ്വാഴ്ചയാണ് താലിബാന്‍ അഫ്ഗാനിലെ തങ്ങളുടെ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. മുല്ല മുഹമ്മദ് ഹസന്‍ അഫ്ഗാനിസ്താനിലെ പുതിയ പ്രധാനമന്ത്രിയാകും. മുല്ല ബരാദര്‍ ഉപപ്രധാനമന്ത്രിയും ഒപ്പം വിദേശകാര്യ വകുപ്പിന്റെ ചുമതലയും വഹിക്കും. ഇടക്കാല പ്രതിരോധമന്ത്രിയായി യാക്കൂബ് മുജാഹിദിനേയും ആഭ്യന്തര മന്ത്രിയായി സിറാജുദിന്‍ ഹഖാനിയെയും നിയമിച്ചു. യുഎന്നിന്റെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് മുല്ല മുഹമ്മദ് ഹസന്‍

Latest