India on afghanistan crisis
അഫ്ഗാന്‍ വിഷയം: കേന്ദ്രം 26ന് സര്‍വകക്ഷി യോഗം വിളിച്ചു
എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് സംസാരിക്കാന്‍ കഴിയാത്തത് എന്ന് രാഹുൽ ചോദിച്ചിരുന്നു
ന്യൂഡല്‍ഹി | അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ ദൗത്യം ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ആഗസ്റ്റ് 26 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചിരിക്കുന്നത്. അഫ്ഗാന്‍ വിഷയം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട് വിശദീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പാര്‍ലിമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അറിയിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം സര്‍വകക്ഷി യോഗം വിളിച്ചത്.
എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് സംസാരിക്കാന്‍ കഴിയാത്തത് എന്ന് ജയശങ്കറിന്റെ ട്വീറ്റിന് മറുപടിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. അതോ ഇനി അഫ്ഗാനിസ്ഥാനില്‍ എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച് അദ്ദേഹത്തിന് അറിവില്ലേ എന്നും രാഹുല്‍ ചോദിച്ചിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. അഫ്ഗാനികളും നേപ്പാളികളും അടക്കം നാന്നൂറോളം ആളുകളെ ഇതിനകം രാജ്യത്ത് എത്തിച്ചിട്ടുണ്ട്.