Afghanistan crisis
അഫ്ഗാന്‍ ദൗത്യം: കേന്ദ്ര സര്‍ക്കാറിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം | അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തിയതിന് നന്ദി അറിയിക്കുന്നതായും അദ്ദഹേം ട്വീറ്റ് ചെയ്തു.
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പിച്ച് നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം പ്രശംസനീയമാണ്. എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തിയതിന് നന്ദി. സഹായം ആവശ്യമുള്ള മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെയോ വിദേശകാര്യ മന്ത്രലയത്തിന്റെയോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അഫ്ഗാനിസ്ഥാന്‍ സ്‌പെഷ്യല്‍ സെല്ലുമായി ബന്ധപ്പെടാം – മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
@MEAIndia & @PMOIndia‘s effort in the evacuation and repatriation of Indian nationals including Keralites is commendable. Thank you for ensuring the safety of all Indians. Keralites requiring assistance can contact Norka roots or MEA’s 24×7 Special Afghanistan cell.
— Pinarayi Vijayan (@vijayanpinarayi) August 22, 2021
50 മലയാളികള്‍ ഉള്‍പ്പെടെ നാന്നൂറോളം ഇന്ത്യക്കാരെ ഇന്ന് രാജ്യത്ത് തിരിച്ചെത്തിച്ചിരുന്നു. മലയാളികള്‍ ആരും ഇനി അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമില്ല.