Connect with us

Afghanistan crisis

അഫ്ഗാന്‍ പ്രസിഡന്റ് രാജ്യം വിട്ടത് നാല് കാറുകള്‍ നിറയെ പണവുമായി; ഹെലികോപ്ടറിലും കുത്തിനിറച്ചു

എന്നിട്ടും പണം ബാക്കിയായതോടെ റണ്‍വേയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Published

|

Last Updated

കാബൂള്‍ | അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി രാജ്യം വിട്ടത് പണക്കൂമ്പാരവുമായി. നാല് കാറും ഒരു ഹെലികോപ്ടറും നിറയെ പണം കുത്തിനിറച്ചാണ് അദ്ദേഹവും സ്വന്തക്കാരും രാജ്യം വിട്ടതെന്ന് കാബൂളിലെ റഷ്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നിട്ടും പണം ബാക്കിയായതോടെ റണ്‍വേയില്‍ ഉപേക്ഷിക്കുകയായിരുന്നു.

താലിബാന്‍ കാബൂള്‍ വളഞ്ഞതോടെയാണ് പ്രസിഡന്റ് രാജ്യം വിട്ട വാര്‍ത്തകള്‍ വന്നത്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്ന് ഗനി പറയുന്നു. അതേസമയം, ഗനി തങ്ങളെ വഞ്ചിച്ചുവെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളത്.

 

Latest