Connect with us

t20worldcup

അഫ്ഗാനേ, കാക്കണേ...

ന്യൂസിലാൻഡ്- അഫ്ഗാനിസ്ഥാൻ പോരാട്ടം വൈകിട്ട് 3.30ന്

Published

|

Last Updated

അബൂദബി | ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന ന്യൂസിലാൻഡ്- അഫ്ഗാനിസ്ഥാൻ പോരാട്ടം. ഇന്ത്യയുടെ സെമി ഫൈനൽ പ്രവേശം സാധ്യതകളുടെ നൂൽപ്പാലത്തിലാണ് നിൽക്കുന്നത്. അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനെ തോൽപ്പിക്കുകയും നമീബിയക്കെതിരെ വലിയ മാർജിനിൽ വിജയിക്കുകയും ചെയ്താൽ മാത്രമേ ഇന്ത്യക്ക് സെമിയിലെത്താനാകൂ. നാളെ വൈകിട്ട് 7.30നാണ് ഇന്ത്യ- നമീബിയയെ നേരിടുക.

സാധ്യതകൾ ഇങ്ങനെ
സ്‌കോട്്ലാൻഡിനെതിരെ വമ്പൻ ജയം നേടി ഗ്രൂപ്പിൽ ഏറ്റവും മികച്ച റൺറേറ്റ് ഇന്ത്യ സ്വന്തമാക്കിയെങ്കിലും നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പിൽ പാക്കിസ്ഥാനും ന്യൂസിലാൻഡിനും പിന്നിൽ മൂന്നാമതാണ് ഇന്ത്യ. ഇതിൽ പാക്കിസ്ഥാൻ സെമിയിലേക്ക് യോഗ്യത നേടിക്കഴിഞ്ഞതിനാൽ ഇനി ഒരു ടീമിന് മാത്രമേ ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ സാധിക്കുകയുള്ളൂ.
എന്നാൽ ഈ ഒരു സ്ഥാനത്തിന് വേണ്ടി മൂന്ന് ടീമുകളാണ് പോരാടുന്നത്. ഇതിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം നേടിയ ന്യൂസിലാൻഡിന് തന്നെയാണ് സാങ്കേതികമായി സാധ്യതയുള്ളത്. അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനോട് കുറഞ്ഞ മാർജിനിൽ മാത്രമേ ജയിക്കാൻ പാടുള്ളൂ എന്നതും കൂടി ഈ കണക്കുകളിൽപ്പെടുന്നുണ്ട്. ഏതായാലും ഏറെ ആവേശത്തോടുകൂടിയാണ് ഇന്നത്തെ മത്സരം ക്രിക്കറ്റ് പ്രേമികൾ നോക്കിക്കാണുക.

---- facebook comment plugin here -----

Latest