Connect with us

Ongoing News

ബംഗ്ലാദേശിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ സെമിയില്‍ 

ബംഗ്ലാദേശിനെ 8 റണ്‍സിന് തറപറ്റിച്ചാണ് അഫ്ഗാന്റെ സെമി പ്രവേശനം

Published

|

Last Updated

സെന്റ് വിന്‍സെന്റ് | സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി സെമിയിലെത്തി അഫ്ഗാനിസ്ഥാന്‍.അഫ്ഗാന്റെ സെമിസാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ 8 റണ്‍സിന് തറപറ്റിച്ചാണ് അഫ്ഗാന്റെ സെമി പ്രവേശനം. ആദ്യം ബാറ്റിങിനിറങ്ങിയ അഫ്ഗാന്‍ നിശ്ചിത 20-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115-റണ്‍സെടുത്തു.
43 റണ്‍സെടുത്ത റഹ്മത്തുള്ള ഗുര്‍ബാസാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. റാഷിദ് ഖാന്‍(19), ഇബ്രാഹിം സദ്രാന്‍(18), അസ്മത്തുള്ള ഒമര്‍സായ്(10) എന്നിവര്‍ മാത്രമാണ് ടീമില്‍ രണ്ടക്കം കണ്ടത്. ബംഗ്ലാദേശിനായി റിഷാദ് ഹുസൈന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മത്സരം പലതവണ മഴ തടസ്സപ്പെടുത്തിയിരുന്നു. ഒരു ഐ സി സി ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് അഫ്ഗാന്‍ സെമിയിലെത്തുന്നത്. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിനെ തകര്‍പ്പന്‍ ബൗളിങ്ങിലൂടെ അഫ്ഗാനിസ്ഥാന്‍ വിറപ്പിച്ചു. 12.1 ഓവറില്‍ 116-റണ്‍സെന്ന ലക്ഷ്യം മറികടന്നാല്‍ ബംഗ്ലാദേശിന് സെമിയിലെത്താമായിരുന്നു. മഴ കാരണം വിജയലക്ഷ്യം 19-ഓവറില്‍ 114-റണ്‍സാക്കി. എന്നാല്‍ 17.5 ഓവറില്‍ 105 റണ്‍സെടുത്ത് ബംഗ്ലാദേശ് ഓള്‍ ഔട്ടായി. തകര്‍പ്പന്‍ ബൗളിങ്ങില്‍ ബംഗ്ലാദേശിന്റെ വിക്കറ്റുകള്‍ വീഴ്ത്തിയാണ് അഫ്ഗാന്‍ സെമിയിലെത്തിയത്.

ബംഗ്ലാദേശിന്റെ തന്‍സിദ് ഹസ്സന്‍(0) നെ ഫസല്‍ഹഖ് ഫറൂഖി വീഴ്ത്തി.നജ്മുള്‍ ഹൊസ്സൈന്‍ ഷാന്റോ(5), ഷാക്കിബ് അല്‍ഡ ഹസ്സന്‍(0) എന്നിവരെ നവീന്‍ ഉള്‍ ഹഖ് മടക്കിയയച്ചു.  റാഷിദ് ഖാന്‍  അഫ്ഗാനായി നാല് വിക്കറ്റെടുത്തു.ഗ്രൂപ്പില്‍ നിന്ന് ഇന്ത്യ നേരത്തെ സെമിയിലെത്തിയിരുന്നു. ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാന്റെ എതിരാളികള്‍.

Latest