Connect with us

asia cup

ഏഷ്യാകപ്പില്‍ ശ്രീലങ്കയെ ഭസ്മമാക്കി അഫ്ഗാനിസ്ഥാന്‍

9.5 ഓവര്‍ ബാക്കിനില്‍ക്കെ എട്ട് വിക്കറ്റിനാണ് അഫ്ഗാനികള്‍ വിജയം സ്വന്തമാക്കിയത്.

Published

|

Last Updated

ദുബൈ | ഏഷ്യാകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് തരിപ്പണമാക്കി അഫ്ഗാനിസ്ഥാന്‍. 9.5 ഓവര്‍ ബാക്കിനില്‍ക്കെ എട്ട് വിക്കറ്റിനാണ് അഫ്ഗാനികള്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 105 എന്ന കുറഞ്ഞ സ്‌കോറിന് ആള്‍ ഔട്ടായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10.1 ഓവറില്‍ 106 റണ്‍സെടുത്തു.

3.4 ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫസല്‍ഹഖ് ഫാറൂഖിയാണ് ലങ്കാദഹനത്തിന്റെ കുന്തമുനയായത്. മുജീബൂര്‍റഹ്മാന്‍, മുഹമ്മദ് നബി എന്നിവര്‍ രണ്ട് വീതവും നവീനുല്‍ ഹഖ് ഒന്നും വിക്കറ്റെടുത്തു. ഭാനുക രജപക്‌സെ (38), ചാമിക കുമാരരത്‌നെ (31), ദനുഷ്‌ക ഗുണതിലക (17) എന്നിവര്‍ മാത്രമാണ് ലങ്കന്‍ ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ ഓപണര്‍മാരായ റഹ്മാനുല്ല ഗുര്‍ബാസ് 18 ബോളില്‍ 40ഉം ഹസ്‌റതുല്ല സസായ് പുറത്താകാതെ 37ഉം റണ്‍സെടുത്തു. ഇബ്രാഹിം സദ്‌റാന്‍ 15 റണ്‍സെടുത്തു. ടോസ് നേടിയ അഫ്ഗാന്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Latest