Connect with us

earthquake

അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം: 250 മരണം

നിരവധി പേര്‍ക്ക് പരുക്ക്; ഭൂകമ്പനത്തിന്റെ പ്രകമ്പനത്തില്‍ പാക്കിസ്ഥാനിലും വീടുകള്‍ തകര്‍ന്നു

Published

|

Last Updated

കാബൂള്‍ | വടക്ക്- കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം. ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തില്‍ 250 പേരെങ്കിലും മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹെലികോപ്ടറിലും മറ്റുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വീടുകളും കെട്ടിടങ്ങളും വലിയ തോതില്‍ മണ്ണിനടിയിലായതായാണ് വിവരം.

അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനം ഏറ്റവും നാശം വിതച്ചത്.  അഫ്ഗാന്‍- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ 500 ഓളം കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായിട്ടുണ്ട്. പാക് പഞ്ചാബില്‍ ഏതാനും വീടുകള്‍ തകര്‍ന്നതായും വിവരമുണ്ട്. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Latest