Kerala
അഫ്ര ഇനി കണ്ണീരോര്‍മ്മ
സഹോദരന് ചികിത്സാ സഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറിയില്‍ ഇരുന്ന് നടത്തിയ അഭ്യര്‍ഥനയെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍നിന്നായി 18 കോടിയോളം രൂപ സമാഹരിക്കാനായിരുന്നു
![](https://assets.sirajlive.com/2022/08/afra.jpg)
കോഴിക്കോട് | എസ്എംഎ രോഗ ബാധിതയായിരുന്ന കണ്ണൂര്‍ മാട്ടൂലിലെ അഫ്ര (13) വിടപറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചക്ക് മാട്ടൂല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അഫ്രയുടെ സഹോദരന്‍ മുഹമ്മദും എസ്എംഎ ബാധിതനാണ്. സഹോദരനായുള്ള അഫ്രയുടെ സഹായ അഭ്യര്‍ത്ഥന ഏറെ ശ്രദ്ധ നേടിയിരുന്നു.
സഹോദരന് ചികിത്സാ സഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറിയില്‍ ഇരുന്ന് നടത്തിയ അഭ്യര്‍ഥനയെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍നിന്നായി 18 കോടിയോളം രൂപ സമാഹരിക്കാനായിരുന്നു. താന്‍ അനുഭവിക്കുന്ന വേദന അനുജന് ഉണ്ടാകരുതെന്ന അഫ്രയുടെ വാക്കുകള്‍ ജനസമൂഹം ഏറ്റെടുക്കുകയായിരുന്നു. രോഗം തിരിച്ചറിയാന്‍ വൈകിയതാണ് അഫ്രയുടെ ജീവിതം വീല്‍ചെയറില്‍ ഒതുങ്ങിയത്