Kerala
പ്രതിഷേധം ഭയന്നു; മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ വിട്ടുനിന്നു
എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു
കണ്ണൂര്‍ | മുഖ്യമന്തി പിണറായി വിജയനോടൊപ്പം പങ്കെടുക്കേണ്ട ഔദ്യോഗിക പരിപാടിയില്‍ നിന്നു വിട്ടുനിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പിണറായിയില്‍ നടന്ന പരിപാടിയില്‍ നിന്ന് കളക്ടര്‍ വിട്ടുനിന്നത് എന്നാണ് വിവരം.
എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്നലെ കലക്ടറേറ്റിലേക്ക് യുവജന സംഘടനകളുടെ മാര്‍ച്ചും ഉണ്ടായി. കലക്ടര്‍ ഇന്ന് പരിപാടിയില്‍ പങ്കെടുത്താല്‍ പ്രതിഷേധം ഉണ്ടാവുമെന്ന് സൂചനയുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയില്‍ നിന്ന് കലക്ടര്‍ പിന്‍മാറിയത്.
---- facebook comment plugin here -----