Kerala
ആഫ്രിക്കന്‍ പന്നിപ്പനി; വയനാട്ടിലെ ഫാമിലെ പന്നികളെ കൊന്നൊടുക്കല്‍ ഇന്ന് തുടങ്ങും
360 പന്നികളാണ് തവിഞ്ഞാലിലെ ഫാമിലുള്ളത്.
കല്‍പ്പറ്റ | ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാല്‍ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും.ഇതിനായി മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം എത്തിയിട്ടുണ്ട്. 360 പന്നികളാണ് തവിഞ്ഞാലിലെ ഫാമിലുള്ളത്.ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പന്നി കര്‍ഷകര്‍. നഷ്ടപരിഹാരം കൂട്ടി നല്‍കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
സംസ്ഥാനത്തേക്ക് പന്നികളെ കടത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.വയനാട് മാനന്തവാടിയിലെ രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവയെ കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്റെ തീരുമാനം. ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് രോഗമായതിനാല്‍ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്‌കരിക്കുക.ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡെപ്യൂട്ടി കലക്ടര്‍ ആര്‍ ശ്രീലക്ഷ്മിയെ ചുമതലപ്പെടുത്തി