മലപ്പുറത്ത് നിന്ന് കാല്‍നടയായി ഹജ്ജിന് പോകുന്നുവെന്ന് വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബുദ്ദീന്‍ ചോറ്റൂര്‍ പ്രഖ്യാപിച്ചപ്പോള്‍ പലരും അത് വിശ്വസിച്ചിരുന്നില്ല. നിനക്ക് ഭ്രാന്തുണ്ടോ എന്നായിരുന്നു സുഹൃത്തുക്കളുടെ പോലും ചോദ്യം. കര-വ്യോമ-ജല ഗതാഗത സംവിധാനങ്ങള്‍ വേണ്ടുവോളമുള്ള ആധുനിക കാലത്ത് 30കാരനായ ഒരു യുവാവ് നടന്ന് ഹജ്ജിന് പോകുന്നുവെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ 8000 കിലോമീറ്റര്‍ അകലെയുള്ള പുണ്യഭൂമിയിലേക്ക് നടന്ന് തന്നെ പോകണമെന്നത് ശിഹാബുദ്ദീന്റെ ഉറച്ച തീരുമാനമായിരുന്നു. നിശ്ചയദാര്‍ഢ്യത്തോടെ, തളരാത്ത മനസ്സുമായി അദ്ദേഹം യാത്ര തുടങ്ങിക്കഴിഞ്ഞു. വളാഞ്ചേരി ചോറ്റൂരിലെ വീട്ടില്‍ നിന്ന് രണ്ട് ദിവസം മുമ്പ് തുടങ്ങിയ യാത്ര ഇപ്പോള്‍ മലപ്പുറം ജില്ല പിന്നിട്ട് കോഴിക്കോട് ജില്ലയിലെത്തിക്കഴിഞ്ഞു. നൂറോളം കിലോമീറ്റര്‍ താണ്ടി ഇന്ന് ഉച്ചയോടെ കൊയിലാണ്ടിയിലെത്തിയ ശിഹാബുദ്ദീന്‍ അവിടെ നന്നും യാത്ര തുടരുകയാണ്.
വീഡിയോ കാണാം