Connect with us

Kerala

56 വര്‍ഷത്തിനു ശേഷം മഞ്ഞുമലയില്‍ കണ്ടെത്തിയ സൈനികന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

പൂര്‍ണ സൈനിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകള്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലാണ് നടക്കുന്നത്.

Published

|

Last Updated

പത്തനംതിട്ട | 56 വര്‍ഷം മുമ്പ് ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം ജന്മനാടായ ഇലന്തൂരില്‍ എത്തിച്ചു. മഞ്ഞുമലയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം വിലാപയാത്രയായി സഹോദരന്റെ വീട്ടില്‍ എത്തിച്ചു.

അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിനു പേര്‍ ഇലന്തൂരിലെ വീട്ടിലെത്തി. പൂര്‍ണ സൈനിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകള്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നടന്നുവരികയാണ്.

പാങ്ങോട് സൈനിക ക്യാമ്പിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ 10.30ഓടെയാണ് സൈനിക അകമ്പിയോടെ ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിനും വീട്ടിലെ ചടങ്ങുകള്‍ക്കും ശേഷം ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് പള്ളിയിലെത്തിച്ചു. പള്ളിയിലും പൊതു ദര്‍ശനത്തിന് അവസരമൊരുക്കിയിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ടോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്.

ചണ്ഡീഗഢില്‍ നിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തില്‍പ്പെട്ട് മഞ്ഞുമലയില്‍ കാണാതായത്. ആര്‍മിയില്‍ ക്രാഫ്റ്റ്സ്മാനായ തോമസ് ചെറിയാന് അന്ന് 22 വയസ്സായിരുന്നു.

 

---- facebook comment plugin here -----

Latest