National
വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ജെഎന്‍യുവില്‍ തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി അധികൃതര്‍
തെരഞ്ഞെടുപ്പ് മാര്‍ച്ച് 22 ന് നടത്തുമെന്നാണ് വിവരം. ഫലം മാര്‍ച്ച് 24ന് പ്രഖ്യാപിക്കും.
ന്യൂഡല്‍ഹി| വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെഎന്‍യു) വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി അധികൃതര്‍. തെരഞ്ഞെടുപ്പ് മാര്‍ച്ച് 22 ന് നടത്തുമെന്നാണ് വിവരം. ഫലം മാര്‍ച്ച് 24ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം വഹിക്കുന്ന ജെ.എന്‍.യു തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
താല്‍ക്കാലിക വോട്ടര്‍ പട്ടിക തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കുമെന്നും ചൊവ്വാഴ്ച വരെ തിരുത്തലിനായി സമയമുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു. മാര്‍ച്ച് 14 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് മാര്‍ച്ച് 16ന് പ്രദര്‍ശിപ്പിക്കുമെന്നും ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കുന്നു. 2019ലാണ് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് അവസാനമായി നടന്നത്.