National
കാല്‍ നൂറ്റാണ്ടിന് ശേഷം ദേവഗൗഡ കുടുംബത്തെ കൈവിട്ട് ഹാസന്‍ മണ്ഡലം; പ്രജ്ജ്വല്‍ രേവണ്ണക്ക് കനത്ത തോല്‍വി
ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് ഇത്തരമൊരു പരാജയമുണ്ടാകുന്നത്

ബെംഗളൂരു | ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണക്ക് കനത്ത തോല്‍വി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്രേയസ് പട്ടേല്‍ ഗൗഡയോട് 45,000 വോട്ടിനാണ് പ്രജ്വല്‍ പരാജയപ്പെട്ടത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് ഇത്തരമൊരു പരാജയമുണ്ടാകുന്നത്
മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂര്‍ എംഎല്‍എയുമായ എച്ച്ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വല്‍. ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ജര്‍മ്മനിയിലേക്ക് കടന്ന പ്രജ്വല്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു
---- facebook comment plugin here -----