National
അമേഠിക്ക് ശേഷം കോണ്‍ഗ്രസിന്റെ രാജകുമാരന്‍ വയനാട്ടിലും തോല്‍ക്കും; മറ്റൊരു മണ്ഡലം തേടിപ്പോകും: നരേന്ദ്ര മോദി
പ്രതിപക്ഷത്തെ പല നേതാക്കളും ലോക്സഭ വിട്ട് രാജ്യസഭയില്‍ അഭയം തേടുകയാണെന്നും സോണിയ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു
![](https://assets.sirajlive.com/2024/02/narendra-modi-897x538.jpg)
നാന്ദേഡ് (മഹാരാഷ്ട്ര) | ഈ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലും തോല്‍ക്കുമെന്നും ഇതിന് പിന്നാലെ മറ്റൊരു മണ്ഡലം തേടിപ്പോകേണ്ടി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിന് മുന്നെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തെ പല നേതാക്കളും ലോക്സഭ വിട്ട് രാജ്യസഭയില്‍ അഭയം തേടുകയാണെന്നും സോണിയ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാന്ദേഡില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേഠിക്കു ശേഷം കോണ്‍ഗ്രസിന്റെ രാജകുമാരന്‍ വയനാട്ടിലും തോല്‍ക്കാന്‍ പോവുകയാണ്. ഏപ്രില്‍ 26ന് ശേഷം അദ്ദേഹം വേറൊരു സീറ്റ് തേടും
കോണ്‍ഗ്രസ് ഭരണത്തില്‍ ചെയ്തുവച്ച തെറ്റുകള്‍ തിരുത്താനായി പത്തു വര്‍ഷം വേണ്ടിവന്നു. രാജ്യത്തെ കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും വികസനത്തിനു തടസ്സമായി കോണ്‍ഗ്രസ് നില്‍ക്കുകയായിരുന്നു. ഇനി അതുണ്ടാവില്ലെന്നും മോദി പറഞ്ഞു