Connect with us

Narendra Modi

പ്രധാനമന്ത്രിയായ ശേഷം ഡല്‍ഹിയെ മണിപ്പൂരിന്റെ പടിവാതിലില്‍ എത്തിച്ചുവെന്ന് മോദി

'മണിപ്പൂരിനെ ഭരണാധികാരികള്‍ തിരിഞ്ഞുനോക്കാത്ത കാലമുണ്ടായിരുന്നു'

Published

|

Last Updated

ഇംഫാല്‍ | താന്‍ പ്രധാനമന്ത്രിയായ ശേഷം ഡല്‍ഹിയെ മണിപ്പൂരിന്റെ പടിവാതിക്കല്‍ എത്തിച്ചുവെന്ന് നരേന്ദ്രമോദി. മണിപ്പൂരിന് അര്‍ഹിക്കുന്ന ശ്രദ്ധ നല്‍കാന്‍ മുന്‍ സര്‍ക്കാറുകള്‍ തയ്യാറായില്ലെന്നും മോദി വിമര്‍ശിച്ചു.

മണിപ്പൂരിനെ ഭരണാധികാരികള്‍ തിരിഞ്ഞുനോക്കാത്ത കാലമുണ്ടായിരുന്നു. പ്രധാനമന്ത്രി ആവുന്നതിന് മുന്‍ പലവട്ടം താന്‍ മണിപ്പൂരില്‍ എത്തിയിരുന്നു. നിങ്ങളുടെ മനസിലുള്ള വേദന ഞാന്‍ തിരിച്ചറിഞ്ഞു. അതിനാല്‍. 2014 ല്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ രാജ്യത്തിന്റെ സര്‍ക്കാരിനെ നിങ്ങളുടെ പടിവാതില്‍ക്കല്‍ എത്തിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. മണിപ്പൂരില്‍ പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Latest