Connect with us

National

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

ജയ്പൂരിലെ നാല് സ്‌കൂളുകള്‍ക്കാണ് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്

Published

|

Last Updated

ജയ്പൂര്‍|ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി. തിങ്കളാഴ്ച ജയ്പൂരിലെ നാല് സ്‌കൂളുകള്‍ക്കാണ് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സെന്റ് തെരേസാസ് സ്‌കൂള്‍, എംപിഎസ് സ്‌കൂള്‍, വിദ്യാശ്രമം സ്‌കൂള്‍, മനക് ചൗക്ക് സ്‌കൂള്‍ എന്നീ നാല് സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. ഡോഗ് സ്‌ക്വാഡുകള്‍ സ്‌കൂളുകളില്‍ എത്തി പരിശോധിക്കുകയാണെന്നും ജയ്പൂര്‍ പോലീസ് കമ്മീഷണര്‍ ബിജു ജോര്‍ജ് ജോസഫ് പറഞ്ഞു.

ഇന്നലെ രാജ്യ തലസ്ഥാനത്ത് രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോബ് ഭീഷണി ലഭിച്ചിരുന്നു. ഡല്‍ഹിയിലെ ബുരാഡി സര്‍ക്കാര്‍ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് ആശുപത്രികളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. ആശുപത്രികളില്‍ പോലീസ് പരിശോധന നടത്തി. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും ജാഗ്രത പുലര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

 

 

 

Latest