National
ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയ ശേഷം വാഹനത്തിന് തീയിട്ടു
പ്രതിയെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ്.

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ സൗത്ത് ഈസ്റ്റ് ജില്ലയിലെ ജയ്ത്പൂര്‍ പോലീസ് സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത് വാഹനത്തിന് തീയിട്ടു. പ്രതിയെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു സ്ത്രീ നടന്നു വന്ന് ബൈക്കിന് സമീപം ഇരുന്നെന്നും പെട്രോള്‍ ടാങ്കിന്റെ വാല്‍വ് തുറന്നിട്ട ശേഷം തീപ്പെട്ടിയുരച്ച് തീയിട്ടെന്നും പോലീസ് പറഞ്ഞു. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയല്‍ പ്രചരിക്കുന്നുണ്ട്.
---- facebook comment plugin here -----