Connect with us

rajyasabha

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പോരടിക്കല്‍ തുടര്‍ന്ന് സി പി ഐ

സുനീറിനു സീറ്റ് നല്‍കിയതിനെതിരെ സുനില്‍ക്കുമാര്‍; സുനിര്‍ക്കുമാറിനെ പരിഹസിച്ച് അരുണ്‍

Published

|

Last Updated

തിരുവനന്തപുരം | രാജ്യസഭാ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സി പി ഐ കൗണ്‍സിലില്‍ തര്‍ക്കം. പി പി സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ വി എസ് സുനില്‍കുമാര്‍ ശക്തമായി ചോദ്യം ചെയ്തുവെന്നാണ് വിവരം.

മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ രാജ്യസഭയിലേക്ക് അയക്കണമാ യിരുന്നുവെന്നായിരുന്നു സുനില്‍കുമാര്‍ അഭിപ്രായം. സുനീര്‍ ചെറുപ്പമെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.  എന്നാല്‍ എ ഐ വൈ എഫ് പ്രസിഡന്റ് എന്‍ അരുണ്‍ സുനില്‍കുമാറിനെ പരിഹസിച്ച് രംഗത്തെത്തി. 40 വയസിന് മുന്‍പ് എം എല്‍ എ സ്ഥാനവും 50 ന് മുന്‍പ് മന്ത്രിയുമായ ആള്‍ തന്നെ ഇതു പറയണമെന്ന് അരുണ്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ് സി പി എം വിട്ടുനല്‍കില്ലെന്നും അങ്ങിനെയെങ്കില്‍ ഇടതുമുന്നക്ക് തലവേദന സൃഷ്ടിക്കുന്ന നിലയില്‍ മുന്നണിയില്‍ പോരാട്ടത്തിനിറങ്ങണമെന്നും സി പി ഐ കരുനീക്കം നടത്തുന്നതിനിടെയാണ് സി പി എം പിടിവാശിക്ക് നില്‍ക്കാതെ സി പി ഐക്ക് സീറ്റ് വിട്ടു നല്‍കിയത്. അപ്രതീക്ഷിതമായി സീറ്റ് കിട്ടിയതോടെ തന്നെ ആര്‍ക്കു സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇതാണിപ്പോള്‍ സംസ്ഥാന കൗണ്‍സിലില്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നത്.

സി പി ഐ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേരത്തെ തര്‍ക്കമുണ്ടായത്. ദേശീയ നിര്‍വാഹകസമിതി അംഗം കെ പ്രകാശ് ബാബുവിനു വേണ്ടി ഒരു വിഭാഗം വാദിച്ചിരുന്നു. എന്നാല്‍ പി പി സുനീറിനെ അവസാനഘട്ടത്തില്‍ തെരഞ്ഞെടുക്കുകയായിരുന്നു.