Connect with us

kna khadar @ rss stage

കെ എന്‍ എ ഖാദറിനെതിരെ നടപടി വിശദീകരണം കേട്ടശേഷം: പി എം എ സലാം

എം എം മണിക്കെതിരെ പി കെ ബഷീര്‍ നടത്തിയ അധിക്ഷേപം ശ്രദ്ധയില്‍പ്പെട്ടില്ല

Published

|

Last Updated

കോഴിക്കോട് | ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത കെ എന്‍ എ ഖാദറിനെതിരായ അച്ചടക്ക നടപടി അദ്ദേഹത്തിന്റെ വിശദീകരണം കേട്ടശേഷമെന്ന്് ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം. സംസ്ഥാന കമ്മിറ്റിയംഗമായ ഖാദറിന്റെ വിശദീകരണം കിട്ടിയാല്‍ നാളെ പാണക്കാട് യോഗം ചേര്‍ന്ന് വിശദീകരണം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും സലാം പറഞ്ഞു. ആര്‍ എസ് എസിനോട് സഹകരിക്കുന്നത് ലീഗ് നയമല്ല. സാദിഖലി തങ്ങള്‍ നടത്തുന്നത് മതസൗഹാര്‍ദ പരിപാടിയാണ്. ഇതില്‍ ആര്‍ എസ് എസുകാരെ വിളിക്കാറില്ലെന്നും പി എം എ സലാം പറഞ്ഞു.

ഒരു പരിപാടിക്ക് ക്ഷണിച്ചാല്‍ അതിനെക്കുറിച്ച് മനസിലാക്കണം. കെ എന്‍ എ ഖാദര്‍ സോഷ്യല്‍ മീഡിയ വഴി നല്‍കിയ വിശദീകരണത്തിലും ആക്ഷേപമുണ്ട്. ആര്‍ എസ് എസിനെക്കുറിച്ച് മുസ്ലിം ലീഗിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ സമാധാനം കെടുത്താന്‍ ശ്രമിക്കുന്നവരാണവര്‍. ആര്‍ എസ എസുമായി ഒരുനിലക്കും സഹകരിക്കാന്‍ പാടില്ലെന്ന പഴയ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും സലാം പറഞ്ഞു.

എം എം മണിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ പി കെ ബഷീര്‍ എം എല്‍ എ നടത്തിയ പ്രസംഗം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി സലാം പറഞ്ഞു.

 

 

Latest