Connect with us

Kerala

മുരളീധരന്റെ തോല്‍വിക്കു പിന്നാലെ തൃശൂര്‍ ഡി സി സി ഓഫീസില്‍ കൂട്ടത്തല്ല്

മുരളീധരന്റെ അനുയായിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയുമായി ഒരു വിഭാഗം ഓഫീസിലെത്തിയതിനു പിന്നാലെയാണ് സംഭവം.

Published

|

Last Updated

തൃശൂര്‍ | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ തോല്‍വിക്കു പിന്നാലെ തൃശൂര്‍ ഡി സി സി ഓഫീസില്‍ കൂട്ടത്തല്ല്.

മുരളീധരന്റെ അനുയായിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയുമായി ഒരു വിഭാഗം ഓഫീസിലെത്തിയതിനു പിന്നാലെയാണ് സംഭവം. ഇതേ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലിലേക്ക് വഴിമാറുകയായിരുന്നു.

പൊട്ടിക്കരഞ്ഞാണ് ഡി സി സി സെക്രട്ടറി സജീവന്‍ കുര്യച്ചിറ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഡി സി സി അധ്യക്ഷന്‍ ജോസ് വെള്ളൂരും അനുയായികളും പിടിച്ചു തള്ളിയെന്ന് സജീവന്‍ ആരോപിച്ചു.

Latest