Connect with us

Kerala

ഒമ്പത് മാസത്തിന് ശേഷം തിരുവല്ല നഗരസഭാ ഭരണം തിരിച്ച് പിടിച്ച് യുഡിഎഫ്

ബിജെപിയും എസ്ഡിപിഐയും വോട്ട് ചെയ്തില്ല.

Published

|

Last Updated

തിരുവല്ല |  ഒമ്പത് മാസത്തിന് ശേഷം തിരുവല്ല നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്റെ കൈകളില്‍. അധ്യക്ഷയായി യുഡിഎഫിലെ അനു ജോര്‍ജ് തിഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ ലിന്‍ഡ തോമസിനെയാണ് 15നെതിരെ 17 വോട്ടുകള്‍ക്ക് അനു ജോര്‍ജ് തോല്‍പ്പിച്ചത്. ബിജെപിയും എസ്ഡിപിഐയും വോട്ട് ചെയ്തില്ല.

തിരുവല്ല നഗരസഭ ആദ്യം ഭരിച്ചിരുന്നത് യുഡിഎഫ് ആയിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസ് (ജോസഫ്) അംഗം ശാന്തമ വര്‍ഗീസ് യുഡിഎഫില്‍ നിന്ന് കൂറുമാറി എല്‍ഡിഎഫ് പ്രതിനിധിയായി മത്സരിച്ച് ചെയര്‍പേഴ്‌സണായതോടെ ഭരണം നഷ്ടമായി.

യുഡിഎഫ് 16, എല്‍ഡിഎഫ് 15, ബിജെപി 6, എസ്ഡിപിഐ 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ശാന്തമ വര്‍ഗീസ് യുഡിഎഫിന് വോട്ട് ചെയ്തു.

 

Latest