Connect with us

Kerala

കൊല്ലത്ത് യുവതിയെ തീകൊളുത്തിയ ശേഷം യുവാവ് സ്വയം തീകൊളുത്തി മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ അഴീക്കല്‍ സ്വദേശിനി ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

|

Last Updated

കൊല്ലം |  അഴീക്കലില്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് സ്വയം തീകൊളുത്തി മരിച്ചു. കോട്ടയം പാല സ്വദേശി ഷിബു ചാക്കോ ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അഴീക്കല്‍ സ്വദേശിനി ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൈജാമോള്‍ക്കും 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഷൈജാമോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടില്‍ എത്തിയാണ് ഷിബു ചാക്കോ കൃത്യം നടത്തിയത്.ഏറെക്കാലം ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നുവെന്നാണ് വിവരം. നിരവധി കേസുകളില്‍ പ്രതിയാണ് ഷിബു ചാക്കോ.