Connect with us

nepal crisis

ശ്രീലങ്കക്ക് പിന്നാലെ നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ഇന്ധനക്ഷാമത്തെ തുടര്‍ന്ന് രണ്ട് ദിവസത്തെ പൊതുഅവധിക്ക് സാധ്യത

Published

|

Last Updated

കഠ്മണ്ഡു | ശ്രീലങ്കക്ക് പിന്നാലെ ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്. ഇന്ധനക്ഷാമവും പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ കൂടിയതും, വിദേശ നാണ്യശേഖരം കുറഞ്ഞതും നേപ്പാളിനേയും വലക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് ദിവസം പൊതുഅവധി നല്‍കാനും നേപ്പാള്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ മാസത്തില്‍ പൊതുമേഖലയിലെ ഓഫീസുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചേക്കും. നേപ്പാള്‍ സെന്‍ട്രല്‍ ബേങ്കും ഓയില്‍ കോര്‍പറേഷനുമാണ് ഇത്തരം ഒരു നിര്‍ദേശം സര്‍ക്കാറിന് മുന്നില്‍വെച്ചിരിക്കുന്നത്.

കൊവിഡ് കാലത്ത് രാജ്യത്തെ ടൂറിസം മേഖല തകര്‍ന്നതിനെ തുടര്‍ന്നാണ് വിദേശനാണ്യം ലഭിക്കാതായത്. വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, പുറം രാജ്യങ്ങളിലുള്ള നേപ്പാള്‍ പൗരന്മാരോട് ബേങ്കുകളില്‍ ഡോളര്‍ അക്കൗണ്ടുകള്‍ ആരംഭിക്കാനും നിക്ഷേപങ്ങള്‍ നടത്താനും സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഭരണരംഗത്തെ പരാജയത്തിനൊപ്പം ഇന്ധനക്ഷാമവും ഭക്ഷ്യ വിലവര്‍ധനയും വിദേശകറന്‍സി ശേഖരം കുത്തനെ ഇടിഞ്ഞതുമായിരുന്നു ശ്രീലങ്കയേയും വലിയ പ്രതിസന്ധിയിലെത്തിച്ചത്.

Latest