Connect with us

National

ഭാര്യയെ കുത്തികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

നേത്രരോഗവിദഗ്ധനായ ജാഥുനാഥ് മിത്ര സൈന്യത്തില്‍നിന്ന് വിരമിച്ച ഡോക്ടറാണ്.

Published

|

Last Updated

കൊല്‍ക്കത്ത | ഭാര്യയെ കുത്തികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്വദേശിയായ ജാഥുനാഥ് മിത്രയാണ് എഴുപത്തിമൂന്നുകാരിയായ ഭാര്യ മന്ദിര മിത്രയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ജാഥുനാഥ് മിത്രയുടെ ആത്മഹത്യക്കുറിപ്പ് മുറിയില്‍ നിന്നും കണ്ടെത്തി.

താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെന്നും തന്റെ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നുമാണ് കത്തില്‍ എഴുതിയിരുന്നത്. കൂടാതെ ഒരുകോടിയോളം രൂപ വിലവരുന്ന വസ്തു വില്‍പ്പന നടത്തിയതില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ഇതിന്റെ പേരില്‍ അടുത്തചിലരുമായി തര്‍ക്കങ്ങളുണ്ടായെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

നേത്രരോഗവിദഗ്ധനായ ജാഥുനാഥ് മിത്ര സൈന്യത്തില്‍നിന്ന് വിരമിച്ച ഡോക്ടറാണ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജാഥുനാഥ് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വീട്ടിലെത്തിയ ജോലിക്കാരിയാണ് ഗൃഹനാഥനെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. മന്ദിരയെ ശരീരമാസകലം കുത്തി പരുക്കേല്‍പ്പിച്ച അവസ്ഥയിലായിരുന്നു. ജാഥുനാഥിന്റെ ശരീരത്തിലും കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. നിലവില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056)

Latest